എഴുപത്തിയൊന്നുകാരനെ വിളിച്ചുവരുത്തി, അയാള്‍ക്കൊപ്പമുള്ള നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; ലക്ഷങ്ങള്‍ തട്ടിയ ശേഷം യുവതി വീണ്ടും ആവശ്യം പറഞ്ഞതോടെ പരാതി നല്‍കി വൃദ്ധന്‍

തൃശൂര്‍: എഴുപത്തിയൊന്നുകാരനൊപ്പമുള്ള നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍.

പെരുമ്ബിലാവ് തുപ്പിലശ്ശേരി സ്വദേശി തിരുവാതിര വീട്ടില്‍ രാജി (35) യാണ് അറസ്റ്റിലായത്. അന്‍പത് ലക്ഷം കൂടി നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെയാണ് വയോധികന്‍ പൊലീസില്‍ പരാതി നല്‍കിയത്.

യുവതി വയോധികനെ കുന്നംകുളം ഭാഗത്തെ സ്വകാര്യ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളും യുവതിയും തമ്മിലുള്ള നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും, ഇത് ബന്ധുക്കള്‍ക്ക് അയച്ചു കൊടുക്കുമെന്നും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *