ഹൂസ്റ്റണ്‍: ആസന്നമായിരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാലാനുശ്രുത മാറ്റങ്ങളെ കൃത്യമായി അപഗ്രഥിച്ചു രാഷ്ട്രീയ നഭോമണ്ഡലത്തില്‍ ഉജ്ജ്വലമായി പ്രകാശിക്കുന്ന, പുതു തലമുറയുടെ പ്രതീകമായി മാറിയ ഡോ.
ശശി തരൂരിന് ഒഐസിസി യുഎസ്എ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും പിന്തുണ അറിയിച്ചു.
ഒഐസിസി യുഎസ്എ ഒക്ടോബര്‍ 9 ഞായറാഴ്ച വൈകുന്നേരം 8ന് സൂം പ്ലാറ്റ് ഫോമില്‍ വിളിച്ചുകൂട്ടിയ പ്രത്യേക എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി സ്വാഗതം ആശംസിച്ചു.
ചെയര്മാന് ജെയിംസ് കൂടല്‍ ആമുഖ പ്രസംഗം നടത്തി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ന്ധഭാരത് ജോഡോ യാത്രന്ധ യില്‍ സംഘടനയെ പ്രതിനിധീകരിച്ചു രണ്ടുദിവസം പങ്കെടുത്ത ജെയിംസ് കൂടലിനെ കമ്മിറ്റി നന്ദി അറിയിച്ചു. യാത്രയുടെ തുടക്കത്തില്‍ കന്യാകുമാരിയിലും കേരള അതിര്‍ത്തിയിലുമാണ് അദ്ദേഹം യാത്രാ സംഘത്തില്‍ ചേര്‍ന്നത്.
