6 ദിവസം കഴിഞ്ഞ് സെപ്തംബര്‍ 13ന് സംഭവസ്ഥലത്ത് നിന്നും ഏകദേശം 10 കിലോമീറ്റര്‍ അകലെ നിലമ്ബൂര്‍ കരിമ്ബുഴ പാലത്തിന് സമീപം ബാബുവിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് എടക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സെപ്തംബര്‍ 8 ന് സഹോദരി നല്കിയ കേസ് പൂക്കോട്ടുംപാടം പോലീസ് അന്വേഷിച്ചു വരവെയാണ് പുന്നപ്പുഴയില്‍ ബാബുവിന്‍്റെ മൃതദേഹം പൊങ്ങിയത്. മരണത്തില്‍ സംശയം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്ബൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം എടക്കര പോലീസ് കേസ് അന്വേഷിക്കുക ആയിരുന്നു.
ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തില്‍ സൈബര്‍ സെല്ലിന്‍്റെ സഹായത്തോടെ ആണ് കേസിലെ സുപ്രധാന കാര്യങ്ങള്‍ പോലീസ് മനസ്സിലാക്കുന്നത്. ബാബുവിന്‍്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ സൈബര്‍ അന്വേഷണമാണ് പ്രതികളിലേക്ക് വിരല്‍ ചൂണ്ടിയത്. ബാബുവിനെ കാണാതായ ദിവസം ഫോണ്‍ എടക്കര ടവറിന്്റെ പരിധിയിലായത് പോലീസിന് തുണയായി. അസ്വാഭാവിക മുങ്ങി മരണമായി അവസാനിക്കുമായിരുന്ന കേസാണ് എടക്കര പോലീസ് ശാസ്ത്രീയവും പഴുതടച്ചുള്ള അന്വേഷണ മികവിലൂടെ കൊലപാതകമെന്ന് കണ്ടെത്തിയത്. ബാബു മാഷിന്‍്റെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള സാധനങ്ങളും പ്രതികളില്‍ നിന്ന് കണ്ടെത്തി.
നിലമ്ബൂര്‍ സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
എടക്കര സിഐ എന്‍ ബി ഷൈജു , സബ് ഇന്‍സ്പെക്ടര്‍ പി എസ് മണി, സിപിഒ മാരായ മുജീബ്, എം. എല്‍ ശരത്ചന്ദ്രന് , അരുണ്‍, ശ്രീജ എസ് നായര്‍, സാബിര്‍അലി, ഷൈനി എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
