വിദേശയാത്ര നിയമപരം, കുന്നപ്പിള്ളിക്കെതിരായ കേസില്‍ ഈ ഘട്ടത്തില്‍ പ്രതികരിക്കുന്നത് ശരിയല്ലെന്ന് കാനം

വിജയവാഡ: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ യാത്ര നിയമപരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കുടുംബത്തെ കൊണ്ടുപോയത് പ്രോട്ടോക്കോള്‍ പ്രകാരമാണ്. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാതെ മന്ത്രിമാര്‍ക്ക് വിദേശയാത്ര ചെയ്യാന്‍ കഴിയില്ലെന്നും കാനം വിജയവാഡയില്‍ പറഞ്ഞു.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ അന്വേഷണത്തില്‍ ഈ ഘട്ടത്തില്‍ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ വിജയവാഡയില്‍ എത്തിയതായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *