ബ​​സു​​ക​​ള്‍ ഡി​ജെ ഫ്‌​​ളോ​​റു​​ക​​ള​​ല്ലെന്നു ഹൈക്കോടതി

കൊ​ച്ചി: ശു​​​ചി​​​ത്വം, ബോ​​​ഡി​​​ക്കു പു​​​റ​​​ത്തേ​​​ക്കു ത​​​ള്ളി​​​നി​​​ല്‍​ക്കാ​​​ത്ത ട​​​യ​​​ര്‍ തു​​​ട​​​ങ്ങി​​​യ നി​​​ബ​​​ന്ധ​​​ന​​​ക​​​ളും ശ​​​ബ്ദമ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്നു ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട ബാ​​​ധ്യ​​​ത മോ​​​ട്ടോ​ര്‍ വാ​​​ഹ​​​ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കാ​​​ണെ​​​ന്ന് ഹൈ​ക്കോ​​​ട​​​തി.

വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ക​​​ഴി​​​ഞ്ഞു പി​​​റ്റേ​​​ന്നുത​​​ന്നെ എ​​​ക്‌​​​സ്ട്രാ ഫി​​​റ്റിം​​ഗു​​​ക​​​ളും അ​​​ല​​​ങ്കാ​​​ര​​​ങ്ങ​​​ളും ബ​​​സു​​​ക​​​ളി​​​ല്‍ സ്ഥാ​​​നംപി​​​ടി​​​ക്കു​​​ന്ന​​​തു ഗു​​​രു​​​ത​​​ര വീ​​​ഴ്ച​​​യാ​​​ണ്. ഇ​​​തി​​​നൊ​​​ക്കെ രാ​​​ഷ്ട്രീ​​​യ​ പാ​​​ര്‍​ട്ടി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യു​​​ണ്ട്. ബ​​​സു​​​ക​​​ള്‍ ഡി​​ജെ ഫ്‌​​​ളോ​​​റു​​​ക​​​ള​​​ല്ലെ​​​ന്നു യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ള്‍​പ്പെ​​​ടെ തി​​​രി​​​ച്ച​​​റി​​​യ​​​ണം.

ഫ്‌​​​ളാ​​​ഷ് ലൈ​​​റ്റു​​​ക​​​ള്‍, വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഇ​​​രു​​​വ​​​ശ​​​ങ്ങ​​​ളി​​​ലും പി​​​ന്നി​​​ലും റി​​​ഫ്‌​​​ള​​​ക്ട​​​റു​​​ക​​​ള്‍, ശ​​​ബ്ദ​​​മ​​​ലി​​​നീ​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​ക്കു​​​ന്ന സ്പീ​​​ക്ക​​​റു​​​ക​​​ള്‍ എ​​​ന്നി​​​വ ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത് ഗു​​​രു​​​ത​​​ര​​​മാ​​​യ സു​​​ര​​​ക്ഷാ​വീ​​​ഴ്ച​​​യാ​​​ണ്. ഡ്രൈ​​​വ​​​റു​​​ടെ​​​യും യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​യും കാ​​​ബി​​​നു​​​ക​​​ളി​​​ല്‍ അ​​​ല​​​ങ്കാ​​​ര ലൈ​​​റ്റു​​​ക​​​ള്‍ പാ​​​ടി​​​ല്ല. വ​​​ന​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലൂ​​​ടെ ഇ​​​ത്ത​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പോ​​​കു​​​മ്ബോ​​​ള്‍ അ​​​മി​​​ത​​​മാ​​​യ ലൈ​​​റ്റു​​​ക​​​ളും നി​​​റ​​​ങ്ങ​​​ളും മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ സ്വൈ​​ര​​വി​​​ഹാ​​​ര​​​ത്തെ ബാ​​​ധി​​​ക്കും.

സീ​​​റ്റു​​​ക​​​ള്‍, ഡോ​​​റു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യെ​​​ല്ലാം ച​​​ട്ട​​​പ്ര​​​കാ​​​ര​​​മാ​​​ക​​​ണം. വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഫാ​​​ഷ​​​ന്‍ കാ​​​ണി​​​ക്കാ​​​നു​​​ള്ള​​​ത​​​ല്ല. ബ​​​സി​​​ല്‍ എ​​​ത്ര സീ​​​റ്റു​​​ണ്ടോ അ​​​ത്ര​​​യും യാ​​​ത്ര​​​ക്കാ​​​രെയേ അ​​​നു​​​വ​​​ദി​​​ക്കാ​​​വൂ ​എ​​​ന്നും ജ​​​സ്റ്റീ​​​സ് അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് പി.​​​ജി. അ​​​ജി​​​ത്കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *