കൊയിലാണ്ടിയില്‍നിന്ന് കാണാതായ പെണ്‍കുട്ടി കര്‍ണാടകയില്‍; രണ്ടു യുവാക്കളും പിടിയില്‍

കൊയിലാണ്ടി: കുറുവങ്ങാടുനിന്ന് കാണാതായ 17കാരിയെ കര്‍ണാടകയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒക്ടോബര്‍ 30ന് ഉച്ചക്കാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

സി.ഐ എന്‍. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെയും കുറുവങ്ങാട് കേളമ്ബത്ത് ജാസിക് അലി (36), സുഹൃത്തായ എരഞ്ഞിക്കല്‍ മണ്ണാര്‍ക്കണ്ടി അല്‍ ഇര്‍ഫാത്തില്‍ ഷംനാദ് (33) എന്നിവരെയും കര്‍ണാടകയിലെ മടിവാളയില്‍ പിടികൂടിയത്.

സിനിമയില്‍ അഭിനയിപ്പിക്കാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ചാണ് തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. യഥാര്‍ഥ നമ്ബര്‍ മാറ്റിയാണ് ഇവര്‍ വാഹനത്തില്‍ സഞ്ചരിച്ചിരുന്നതെന്ന് അറിയുന്നു.

അന്വേഷണ സംഘത്തില്‍ എസ്.ഐ വി.ആര്‍. അരവിന്ദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഒ.കെ. സുരേഷ്, വിനീഷ്, വനിത സിവില്‍ പൊലീസ് ഓഫിസര്‍ വി. മവ്യ എന്നിവരാണ് ഉണ്ടായിരുന്നത്. ജാസിക് അലി ഒരു സിനിമയുടെ സംവിധായകനാണ്.

Leave a Reply

Your email address will not be published. Required fields are marked *