പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വനം, ആരോഗ്യ വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും ആരോഗ്യ മന്ത്രി വീണാജോര്‍ജും ഇന്ന് പമ്ബയിലെ ശ്രീരാമസാകേതം ഹാളില്‍ അവലോകന യോഗങ്ങള്‍ നടത്തും.
രാവിലെ 11ന് വനം മന്ത്രിയുടെ അദ്ധ്യക്ഷതയിലും ഉച്ചകഴിഞ്ഞ് 2.30ന് ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലും യോഗങ്ങള്‍ ചേരും. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന വനംവകുപ്പ് മന്ത്രിയുടെ യോഗം പമ്ബയിലേക്ക് മാറ്റുകയായിരുന്നു.
