ഡെന്മാര്‍ക്ക് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് മെറ്റെ ഫ്രെഡറിക്സന്റെ നേതൃത്വത്തിലുള്ള മധ്യ ഇടതുപക്ഷ സഖ്യത്തിന് ജയം.
സോഷ്യല്‍ ഡെമോക്രാറ്റ്സ് നേതാവായ മെറ്റെയുടെ നേതൃത്വത്തില്‍ അഞ്ച് പാര്‍ടി ഉള്‍പ്പെട്ട ‘ചുവപ്പ് സഖ്യ’മാണ് മത്സരിച്ചത്. 179 അംഗ പാര്‍ലമെന്റില്‍ 90 സീറ്റ് നേടിയാണ് ജയം. ഡെന്മാര്‍ക്ക് മെയിന്‍ലന്‍ഡില്‍ 87 സീറ്റും ഫറോ ഐലന്‍ഡിലെയും ഗ്രീന്‍ലന്‍ഡിലെയും മൂന്ന് സീറ്റുമാണ് ലഭിച്ചത്.
പ്രധാനകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റ്സ് 27.5 ശതമാനം വോട്ടുനേടി. യാഥാസ്ഥിതിക പാര്‍ടികള്‍ ഉള്‍പ്പെട്ട നീല സഖ്യത്തിന് ആകെ 73 സീറ്റാണ് ലഭിച്ചത്. ആകെ 43 ലക്ഷം വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുമെന്നും മുന്‍ പ്രധാനമന്ത്രി ലാര്‍സ് ലോക്കി റാസ്മുസെന്റെ നേതൃത്വത്തില്‍ മൂന്നുമാസംമുമ്ബ് രൂപീകരിച്ച മോഡറേറ്റ്സ് പാര്‍ടി സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക സ്വാധീനമുണ്ടാകുമെന്നുമായിരുന്നു അഭിപ്രായ സര്‍വേകളുടെ പ്രവചനം. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി മെറ്റ രാജ്ഞിയായ മാര്‍ഗരീറ്റയ്ക്ക് രാജി സമര്‍പ്പിച്ചു.
