കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണകടത്തു വേട്ട. 50.52 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഒരു കിലോയോളം സ്വര്‍ണ്ണമിശ്രിതം പിടികൂടിയത് കോഴിക്കോട് കസ്റ്റംസ് പ്രവന്റീവ് വിഭാഗമാണ്.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായില്‍ നിന്നും വന്ന കോഴിക്കോട് പുത്തൂര്‍ സ്വദേശിയായ ഇരട്ടകുളങ്ങര ജാസിറില്‍ നിന്നും ആണ് 1082 ഗ്രാം സ്വര്‍ണ്ണമിശ്രിതം ശരീരത്തിനുള്ളില്‍ നാലു കാപ്സുള് ആയി കടത്തിയത്.
പിടികൂടിയ സ്വര്‍ണ്ണമിശ്രിതം വേര്‍തിരിച്ചെടുത്തപ്പോള്‍ കിട്ടിയത് 50.52 ലക്ഷം രൂപ വിലവരുന്ന 992.57 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ്.
