” മുണ്ടു മുറുക്കി ഉടുക്കണം, കഷായം കുടിക്കേണ്ടി വരുമെന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസ് നേതാക്കള്‍ “; സതീശന് റഹിമിന്‍റെ മറുപടി

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം മരവിപ്പിച്ച സര്‍ക്കാര്‍ നടപടി പ്രതിപക്ഷത്തിന്റെ വിജയമാണെന്ന വാദവുമായി വിഡി സതീശന്‍.

വി.ഡി സതീശനെ ഉമ്മന്‍ ചാണ്ടിയുടെയും ആന്റണിയുടെയും പ്രസ്താവന ഓര്‍മ്മിപ്പിച്ച്‌ എ എ റഹീമും രംഗത്തെത്തി. മുണ്ടു മുറുക്കി ഉടുക്കണം, കഷായം കുടിക്കേണ്ടി വരുമെന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും റഹീം ഓര്‍മിപ്പിച്ചു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല; ഉത്തരവ്‌ മരവിപ്പിച്ചു

പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം മന്ത്രിസഭായോഗം മരവിപ്പിച്ചു. കഴിഞ്ഞദിവസമാണ്‌ പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ധനവകുപ്പ്‌ ഉത്തരവിറക്കിയത്‌. ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജന സംഘടനകള്‍ തീരുമാനം പിന്‍വലിക്കണമെന്ന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.

പൊതു മേഖലാ സ്ഥാപനങ്ങളില്‍ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ്‌ ഉത്തരവിറക്കിയത്‌. ഈ ഉത്തരവ് ശ്രദ്ധയില്‍ പെട്ട ഉടനെ ഡിവൈഎഫ്‌ഐ ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തുകയും പിന്‍വലിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. യുവജനതയുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ സാര്‍ത്ഥകമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്‌ സ്വാഗതാര്‍ഹമാണെന്നും ഡിവൈഎഫ്‌ഐ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *