ഭര്‍ത്താവിന്റെ സുഹൃത്തുമായി ദീര്‍ഘനേരം സംസാരിച്ചു, പിന്നാലെ യുവതി ജീവനൊടുക്കി; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു

പത്തനംതിട്ട: യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍. മുളമ്ബുഴ മാലേത്ത് ശ്രീകാന്തിനെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ഒക്‌ടോബര്‍ 30നാണ് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദുരൂഹതകളൊന്നും ഉണ്ടായിരുന്നില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരിക്കുന്നതിന് മുമ്ബ് യുവതി ശ്രീകാന്തുമായി ഏറെ നേരം ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി.

ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ പൊലീസ് ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *