ആക്രമണത്തിന് ആഹ്വാനം ചെയ്ത് പാകിസ്ഥാനി താലിബാന്‍

ഇസ്ലാമാബാദ്: ജൂണില്‍ സര്‍ക്കാരുമായി അംഗീകരിച്ച വെടിനിറുത്തല്‍ പിന്‍വലിച്ചതായും രാജ്യത്തുടനീളം ആക്രമണങ്ങള്‍ നടത്താന്‍ അംഗങ്ങളോട് ഉത്തരവിട്ടതായും പാകിസ്ഥാനി താലിബാന്‍ ഭീകരര്‍ ഇന്നലെ അറിയിച്ചു.

അഫ്ഗാനിലെ താലിബാനില്‍ നിന്ന് വ്യത്യസ്തമാണ് തെഹ്‌രീക് – ഇ – താലിബാന്‍ പാകിസ്ഥാന്‍ (ടി.ടി.പി) സംഘടന. എന്നാല്‍ ഇരു സംഘടനകളുടെയും പ്രത്യയശാസ്ത്രം ഒരുപോലെയാണ്. 2007 മുതല്‍ പാകിസ്ഥാനിലുണ്ടായ നിരവധി ആക്രമണങ്ങള്‍ക്കും നൂറുകണക്കിന് മരണങ്ങള്‍ക്കും ഉത്തരവാദികളാണ് പാകിസ്ഥാനി താലിബാന്‍.

Leave a Reply

Your email address will not be published. Required fields are marked *