തൃശൂരില്‍ അച്ഛനെയും മകനെയും കുത്തിക്കൊന്നു; അയല്‍വാസി പിടിയില്‍

തൃശൂ‍ര്‍: തൃശൂര്‍ ചേര്‍പ്പ് പല്ലിശേരിയില്‍ അച്ഛനെയും മകനെയും അയല്‍വാസി കുത്തിക്കൊന്നു. പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍ (62) മകന്‍ ജിതിന്‍ കുമാര്‍ (32) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി വേലപ്പനാണ് ഇരുവരെയും കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ചേര്‍പ്പ് പൊലീസ് പിടികൂടി

വേലപ്പനും കൊല്ലപ്പെട്ട ചന്ദ്രനും തമ്മില്‍ ഉണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു. ഉടന്‍ കത്തിയുമായി എത്തിയ വേലപ്പന്‍ ഇരുവരെയും കുത്തിവീഴ്ത്തുകയായിരുന്നു. ചോരാവാര്‍ന്നുകിടന്ന ചന്ദ്രനെയും ജിതിനെയും കൂര്‍ക്കഞ്ചേരി എലൈറ്റ് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *