വാണിമേലില്‍ വാഹന അപകടം: ഒരാള്‍ മരിച്ചു

നാദാപുരം: വാണിമേലിനടുത്ത് പുഴമൂലയില്‍ ബസും ബൈക്കും രകൂട്ടയിടിച്ച് ബൈക്ക് യാത്രികതന്‍ മരിച്ചു. ഒന്നിച്ചുണ്ടായിരുന്ന ആള്‍ക്ക് ഗുരുതര പരുക്ക് പറ്റി. ഇയ്യങ്കോട് മീത്തലെ പറമ്പത്ത് ഇസ്മായീലാ(45)ണ് മരിച്ചത്. നാമത്ത് മൊയ്തുവിനാണ് സാരമായി പരുക്ക് പറ്റിയത്. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് സംഭവം. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിരെ പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. റോഡില്‍ തെറിച്ചു വീണ ഇരുവരേയും നാട്ടുകാര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇസാമയീല്‍ രക്ഷപ്പെട്ടില്ല.മൊയ്തുവിന് നാദാപുരത്തും വടകരയിലും പ്രഥമ ശുശ്രൂഷ നല്‍കിയ സേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രാവിലെ ഇരുവരും വിലങ്ങാട്ടെ പറമ്പിലേക്ക് പോകുന്നതിനിചയിലാണ് അപകടത്തില്‍ പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *