വിദ്യാര്‍ഥിനിയുടെ നഗ്്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥി അറസ്റ്റില്‍

കണ്ണൂര്‍- സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ നഗ്‌നദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍.കണ്ണൂര്‍ കേളകം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.ഇരുവരും തമ്മില്‍ നേരത്തേ സൗഹൃദമുണ്ടായിരുന്നു.ആ സൗഹൃദം മുതലെടുത്താണ് വിദ്യാര്‍ത്ഥി ദൃശ്യങ്ങള്‍ പകര്‍ത്തിയത്.പിന്നീട് ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുത്തു. പ്രതിക്കും ഇരക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.വിദ്യാര്‍ഥിക്ക് ആരെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. മറ്റ് വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്താനും പ്രതി ശ്രമിച്ചിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *