തളിപ്പറമ്പ്ത: ളിപ്പറമ്പ സ്വദേശിയായ യുവാവ് ഒമാനില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.കൊട്ടില ഓണപ്പറമ്പ് ഹാജി റോഡിലെ മഠത്തില്‍ അബ്ദുല്‍ ജലീല്‍ (30) ആണ് മരിച്ചത്.
ഒമാനിലെ ലിവയില്‍ കഴിഞ്ഞ രാത്രിയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു ജലീല്‍. രാത്രി ജോലി കഴിഞ്ഞ് മുറിയിലേക്ക് പോയതായിരുന്നു. ജലീലിനെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയിലേക്ക് വന്നപ്പോഴാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. അവധി കഴിഞ്ഞ് ഒരുവര്‍ഷം മുമ്പാണ് ഒമാനിലേക്ക് മടങ്ങിപ്പോയത്. ഭാര്യ ഇഹാന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.
