കെ സുധാകരനെ മാറ്റാന്‍ കോണ്‍ഗ്രസില്‍ സജീവമായ നീക്കങ്ങള്‍

ആര്‍എസ്‌എസ്‌ അനുകൂല നിലപാടും ലീഗിന്റെ എതിര്‍പ്പും ഉയര്‍ത്തി കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന്‌ കെ സുധാകരനെ മാറ്റാന്‍ കോണ്‍ഗ്രസില്‍ സജീവമായ നീക്കങ്ങള്‍.

കെ സി വേണുഗോപാലും വി ഡി സതീശനും ചേര്‍ന്ന്‌ നടത്തുന്ന നീക്കത്തിന്‌ പഴയ ചില എ, ഐ വിഭാഗ നേതാക്കളുടേയും പിന്തുണയുണ്ട്‌. സതീശന്റെ പിന്തുണയോടെ തീരുമാനിച്ച മഹിളാ കോണ്‍ഗ്രസ്‌ ഭാരവാഹി പട്ടിക അംഗീകരിക്കില്ലെന്ന്‌ വ്യക്തമാക്കി സുധാകരന്‍ തിരിച്ചടിയും തുടങ്ങി.

പുന:സംഘടനക്ക് മുന്നോടിയായി കെ.സുധാകരനും വി.ഡി.സതീശനും ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയാണ്.ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സന്ദര്‍ശിച്ച വി ഡി സതീശന്‍ സുധാകരനെതിരെ പരാതി ഉന്നയിച്ചുവെന്ന വാര്‍ത്ത നേരത്തെ പ്രചരിച്ചിരുന്നു. സുധാകരന്റെ ആര്‍എസ്‌എസ്‌ അനുകൂല പ്രസ്താവനകളും തരൂരിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടും ഖാര്‍ഗെയെ പ്രകോപിപ്പിച്ചേക്കുമെന്നാണ് സതീശന്‍്റെ കണക്ക് കൂട്ടല്‍.

എന്നാല്‍, കെ മുരളീധരന്‍, ശശി തരൂര്‍, രമേശ്‌ ചെന്നിത്തല തുടങ്ങിയവര്‍ ശക്തമായി സതീശന്‍നെ എതിര്‍ക്കുന്നുണ്ട്സുധാകരന്‌ പകരം യുവനേതാക്കള്‍ വരട്ടെ എന്ന നിര്‍ദേശമാണ്‌ സതീശന്‍ മുന്നോട്ട്‌ വച്ചിട്ടുള്ളത്‌.മുന്‍കാലങ്ങളില്‍ പ്രതിപക്ഷ നേതാക്കള്‍ മുന്‍മുഖ്യമന്ത്രിമാര്‍ ആയിരുന്നതിനാല്‍ പാര്‍ട്ടിയിലും മേല്‍കൈ. ഉണ്ടായിരുന്നു .ജൂനിയറായ സതീശന്‍ വന്നതോടെ പാര്‍ട്ടിയില്‍ അധികാരം ഇല്ലാതായി. കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുന്നതിലും ഡിസിസി കളുടെ പുനസംഘടനയിലും സുധാകരന്റെ തീരുമാനത്തിനാണ്‌ മേല്‍കൈ ഉണ്ടായിരുന്നത്.

തന്നോടൊപ്പമില്ലാത്ത ആറ്‌ ഡിസിസി അധ്യക്ഷന്മാരെ മാറ്റാനും സുധാകരന്‍ നീക്കം തുടങ്ങി. ഈ സാഹചര്യത്തിലാണ് ഏതെങ്കിലും യുവനേതാവിനെ അധ്യക്ഷനാക്കി പാര്‍ട്ടി പിടിക്കാന്‍ ‌ സതീശന്‍ ശ്രമിക്കുന്നത്.എന്നാല്‍ സുധാകരനും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. മഹിളാ കോണ്‍ഗ്രസ്‌ ഭാരവാഹി പട്ടിക കെപിസിസി അധ്യക്ഷനെ അറിയിക്കാതെയാണ് ജെബി മേത്തറും സതീശനും ചേര്‍ന്ന് തയ്യാറാക്കിയത്. കാണിച്ചിരുന്നില്ല. എന്നാല്‍ ആ പട്ടിക സുധാകരന്‍ വെട്ടി. ഇതോടെ ഗ്രൂപ്പ് പോര് വീണ്ടും രൂക്ഷമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *