മലപ്പുറത്ത് വീട്ടിലെ അലമാരയടക്കം പൊളിച്ച്‌ ഭാര്യയുടേയും മക്കളു

മലപ്പുറം: സ്വന്തം വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങള്‍ അടക്കം മോഷ്ടിച്ച മലപ്പുറം വാഴക്കാട് സ്വദേശി വാവൂര്‍ കരിമ്ബില്‍ പിലാശേരി അബ്ദുല്‍ റാഷിദാണ് അറസ്റ്റിലായത്.

നാലു ദിവസം മുന്‍പായിരുന്നു അബ്ദുല്‍ റാഷിദും സഹോദരന്‍ ഇബ്രാഹിമും വീട്ടില്‍ മോഷണം നടന്നതായി പൊലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. അലമാരയടക്കം പൊളിച്ചായിരുന്നു മോഷണം നടത്തിയിരുന്നത്. വാഴക്കാട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അബ്ദുല്‍ റാഷിദ് തന്നെയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്.

ഭാര്യയുടേയും സഹോദരന്‍ ഇബ്രാഹീമിന്റെ ഭാര്യയുടെയും കുട്ടികളുടെയും സ്വര്‍ണാഭരണങ്ങള്‍ വരെ റാഷിദ് മോഷ്ടിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണഞില്‍ എടവണ്ണപ്പാറയിലെ സ്വകാര്യ സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണം കണ്ടെടുത്തു. ഇബ്രാഹീമിന്‍്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *