ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ച് കൊച്ചി മെട്രോ. എഞ്ചിനിയറിംഗ് ബിരുദധാരികള്‍ക്കാണ് അവസരം. ജോയിന്റ് ജനറല്‍ മാനേജര്‍, അഡീഷ്ണല്‍ ജനറല്‍ മാനേജര്‍, ജനറല്‍ മാനേജര്‍ എന്നീ തസ്തികകളിലാണ് നിയമനം.
അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ഇലക്‌ട്രിക്കല്‍ എഞ്ചിനിയറിംഗില്‍ ബി ടെക്ക്, ബിഎസ് സി ബിരുദമാണ് യോഗ്യത. ( kochi metro job opportunities )
കുറഞ്ഞത് 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള, അതില്‍ 15 വര്‍ഷം മാനേജര്‍ തസ്തികയില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തികള്‍ക്കാണ് ജനറല്‍ മാനേജറാകാന്‍ അവസരം. 90,000 രൂപ മുതല്‍ 2,40,000 രൂപ വരെയാണ് ഐഡിഎ.
കുറഞ്ഞത് 17 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള, അതില്‍ 13 വര്‍ഷം മാനേജര്‍ തസ്തികയില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തികള്‍ക്കാണ് അഡീഷ്ണല്‍ മാനേജറാകാന്‍ അവസരം. 1,00,000 രൂപ മുതല്‍ 2,60,000 രൂപ വരെയാണ് ഐഡിഎ.
കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള, അതില്‍ 10 വര്‍ഷം മാനേജര്‍ തസ്തികയില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തികള്‍ക്കാണ് ജോയിന്റ് മാനേജറാകാന്‍ അവസരം. 1,20,000 രൂപ മുതല്‍ 2,80,000 രൂപ വരെയാണ് ഐഡിഎ.
ജനുവരി 18 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. കൂടുതല്‍ വിവരങ്ങള്‍ക്കായി കെഎംആര്‍എലിന്റെ വെബ്സൈറ്റോ ഫേസ്ബുക്ക് പേജോ സന്ദര്‍ശിക്കാം.
