പത്തനംതിട്ട; പത്തനംതിട്ടയിലെ വിവിധ സ്കൂളുകളില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളില്‍ രണ്ടു പേരെ കണ്ടെത്തി.
രാത്രി വൈകി ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് കണ്ടെത്തിയത്. തിരുവല്ലയ്ക്കടുത്ത് ഓതറയിലുള്ള സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍. ഇവര്‍ രാവിലെ സ്കൂളില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്.
നഗരത്തിലെ സ്കൂളിലെ വിദ്യാര്‍ഥിനികളായ 2 പെണ്‍കുട്ടികളെയും കാണാനില്ല. ബുധന്‍ വൈകുന്നേരം മുതലാണ് കാണാതായത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കി.
