അനാഥാലയം തുടങ്ങാമെന്നു വിശ്വസിപ്പിച്ച്‌ വിദേശ വനിതയില്‍ നിന്ന് നാല് കോടിയോളം തട്ടിയെടുത്തതായി പരാതി

വര്‍ക്കല: വര്‍ക്കലയില്‍ അനാഥാലയം തുടങ്ങാനെന്നു വിശ്വസിപ്പിച്ച്‌ വിദേശ വനിതയില്‍ നിന്ന് നാല് കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി.

തുടര്‍ന്ന് അയിരൂര്‍ പൊലീസ് കേസെടുത്തു. സ്വീഡന്‍ സ്വദേശിയായ അന്ന എല്‍സ മറിയ അനു ബ്രാണ്ടിറ്റ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അയിരൂര്‍ പൊലീസ് കേസെടുത്തത്.

വര്‍ക്കല ഇടവ ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന പാം ട്രീ ബീച്ച്‌ റിസോര്‍ട്ട് ഉടമ തിലകനും കൂട്ടാളികളായ സജീവ് സിനിമോന്‍,നജീബ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇന്ത്യന്‍ പൗരത്വമുള്ള സ്വീഡന്‍ സ്വദേശിയായ യുവതിയില്‍ നിന്നാണ് അനാഥാലയം തുടങ്ങാമെന്നു പറഞ്ഞ് പണം തട്ടിയത്. താനും രക്ഷിതാക്കളും വര്‍ക്കലയില്‍ എത്തിയാല്‍ കൊന്നുകളയുമെന്നു പറഞ്ഞ് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അന്നയും മാതാപിതാക്കളായ അന്ന ഹെലിന എലിസബത്ത് ബ്രാണ്ടിറ്റ്, സ്റ്റുവര്‍ട്ട് എന്നിവരുടെ അക്കൗണ്ടില്‍ നിന്നാണ് 4 കോടിയോളം രൂപ വെസ്റ്റേണ്‍ യൂണിയന്‍ വഴിയും യൂണിയന്‍ ബാങ്ക് വഴിയും കൈമാറിയത്. ഇതിന്റെ രേഖകള്‍ ഉള്‍പ്പെടെയാണ് യുവതി പരാതിയില്‍ നല്‍കിയിട്ടുള്ളത്.

2008ല്‍ വര്‍ക്കലയില്‍ എത്തിയ യുവതിയും കുടുംബവും തിലകനുമായി സൗഹൃദത്തിലായി. തുടര്‍ന്ന് ഇയാള്‍ ഇവരില്‍ നിന്ന് അനാഥാലയത്തിന്റെ പേരില്‍ പണം തട്ടി പുരയിടം വാങ്ങി പാം ട്രീ റിസോര്‍ട്ട് എന്ന പേരില്‍ റിസോര്‍ട്ട് തുടങ്ങുകയായിരുന്നു.

പിന്നീട് യുവതിയും കുടുംബവും വര്‍ക്കലയില്‍ എത്തിയമ്ബോള്‍ വാടയ്ക്ക് എടുത്ത ഒരു കെട്ടിടം അനാഥ മന്ദിരമായും, സമീപത്തുള്ള കുട്ടികളെ അനാഥക്കുട്ടികള്‍ എന്ന വ്യാജേന കാണിക്കുകയുമായിരുന്നെന്ന് അന്ന പറയുന്നു. അയിരൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എ.ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *