മാപ്പര്‍ഹിക്കാത്ത തെറ്റ് പി കെ കുഞ്ഞാലികുട്ടി.

മലപ്പുറം: സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്‌കാരത്തില്‍ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി അവതരിപ്പിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ലെന്നും സര്‍ക്കാര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇങ്ങനെയൊന്ന് അശ്രദ്ധ കൊണ്ട് സംഭവിച്ചതല്ല എന്ന് വ്യക്തമാണ്. അവതരിപ്പിച്ചവരുടെ മനസ്സിന്റെ വക്രതയാണ് ഈ ദൃശ്യാവിഷ്‌കാരത്തിലൂടെ തെളിയുന്നത്. ബന്ധപ്പെട്ടവര്‍ക്ക് അത് തിരിച്ചറിയാനാകാത്തതും പ്രശ്‌നം തന്നെയാണ്. അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *