മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ ഹരിത നയത്തിന് പിന്തുണയുമായി ആര്‍ബിഐയുടെ ഹരിത ബോണ്ട് എത്തുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്‌ക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ പുതിയ നയത്തിന്റെ ഭാഗമായുള്ള പദ്ധതികള്‍ക്ക് വേണ്ടിയാകും ഹരിത ബോണ്ടിലൂടെ സമാഹരിക്കുന്ന പണം വിനിയോഗിക്കുക.
നടപ്പ് സാമ്ബത്തിക വര്‍ഷം 16,000 കോടിയുടെ ബോണ്ടുകളാണ് പുറത്തിറക്കുക.
2070 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ രാജ്യമാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം. രണ്ട് ഘട്ടങ്ങളിലായി 8,000 കോടി വീതമാണ് സമാഹരിക്കുക. ആര്‍ബിഐ പുറത്തിറക്കുന്ന സാധാരണ ബോണ്ടുകള്‍ക്ക് സമാനമാകും ഹരിത ബോണ്ടുകളുടെയും വ്യവസ്ഥ.
ആഗോള തലത്തില്‍ സുസ്ഥിര വികസനത്തിന് പണം കണ്ടെത്താനായി രാജ്യങ്ങള്‍ ഹരിത ബോണ്ടുകള്‍ പുറത്തിറക്കാറുണ്ട്. ആദ്യഘട്ട ഹരിത ബോണ്ട് ജനുവരി 25ന് പുറത്തിറക്കും. 4000 കോടി രൂപയുടെ രണ്ട് ബോണ്ടുകളാണ് ആര്‍ബിഐ പുറത്തിറക്കുക. ഫെബ്രുവരി ഒമ്ബതിനാണ് രണ്ടാം ഘട്ടം.
