ഇന്ന് താപനില കുറയും; കുവൈത്തില്‍ തിങ്കളാഴ്ച കനത്ത മഴ

കുവൈത്ത് സിറ്റി: വ്യാഴാഴ്ച പുലര്‍ച്ചെ മരുഭൂമിയിലും കാര്‍ഷിക മേഖലയിലും താപനില രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ ഫഹദ് അല്‍ ഒതൈബി അറിയിച്ചു.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ചില പ്രദേശങ്ങളില്‍ ഇടക്കിടെ നേരിയ മഴക്കു സാധ്യതയുണ്ട്. തിങ്കളാഴ്ച മഴ ശക്തിപ്പെടും. ചൊവ്വാഴ്ച രാവിലെ വരെ മഴ കനത്തുപെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *