കലിഫോര്‍ണിയ
ഫാബിള്‍സ്മാന്‍സ് എന്ന ചിത്രത്തിലൂടെ വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് മികച്ച സംവിധായകനുള്ള ഗോള്ഡന്ഗ്ലോബ് പുരസ്കാരം നേടി.
മികച്ച ചിത്രത്തിനുള്ള (ഡ്രാമ) അവാര്‍ഡും ചിത്രം നേടി.
മികച്ച ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് ഏറ്റുവാങ്ങാന് വേദിയിലെത്തിയ എം എം കീരവാണി അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു. മറ്റ് പ്രധാന പുരസ്കാരങ്ങള്‍: നടി (ഡ്രാമ)–- കെയ്റ്റ് ബ്ലാചെറ്റ്, നടന്‍ (ഡ്രാമ)–- ഓസ്റ്റിന്‍ ബട്ലര്‍, നടി (സംഗീതം/ കോമഡി)–- മിഷേല്‍ യോ, നടന്‍ (സംഗീതം/ കോമഡി)–- കൊളിന്‍ ഫാരല്‍, ഇംഗ്ലീഷ് ഇതര ചിത്രം–- അര്‍ജന്റീന 1985, തിരക്കഥ–- മാര്ട്ടിന്.
