മലപ്പുറം: എടപ്പാളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ പ്രതിയായ യൂത്ത് ലീഗ് നേതാവായ അധ്യാപകന് അറസ്റ്റിലായി.
ഒളിവില്‍പ്പോയ അധ്യാപകനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം യൂത്ത് ലീഗ് നേതാവുമായ കുമരനെല്ലൂര്‍ സ്വദേശി സമദിനെയാണ് പോക്സോ നിയമപ്രകാരം പോലീസ് പിടികൂടിയത്.
പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് സമദ് ഒളിവില്‍ പോയിരുന്നു. ഇയാളെ കണ്ടെത്താനായി ചങ്ങരംകുളം പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബംഗളരുവില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.
വട്ടംകുളം പഞ്ചായത്തിലെ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന ഒന്‍പതു കുട്ടികളാണ് അധ്യാപകന്റെ ആക്രമണത്തിന് ഇരയായത്. അധ്യാപകന് ക്ലാസില്‍വെച്ച് മോശമായി പെരുമാറുന്നതു സംബന്ധിച്ച് കുട്ടികള്‍ മറ്റധ്യാപകരോട് പരാതി പറയുകയായിരുന്നു. ഒന്‍പത് കുട്ടികളാണ് അധ്യാപകനെതിരേ മൊഴി നല്‍കിയത്.
അധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളില്‍നിന്ന് വിശദമായി മൊഴിയെടുത്തു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പൊലീസിന് നല്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേസെടുത്തത്. കുട്ടികളുടെ രക്ഷിതാക്കളും പൊലീസില്‍ പരാതി നല്‍കിയിരുന്നു. സമദിനെതിരെ ഒമ്ബത് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
