ഫുജൈറ: വൈദ്യുതിത്തൂണിലിടിച്ച കാര്‍ രണ്ടായി പിളര്‍ന്ന് രണ്ട് യാത്രക്കാര്‍ മരിച്ചു. പരിക്കേറ്റ ഡ്രൈവര്‍ ചികിത്സയിലാണ്.
വൈകീട്ട് 7.30ന് ഫുജൈറയിലെ ദദ്നയിലാണ് സംഭവം. അമിതവേഗതയാണ് അപകട കാരണം. വാഹനം ഓടിക്കുമ്ബോള്‍ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ഉയര്‍ന്ന വേഗതയില്‍ വാഹനമോടിക്കുന്നത് അപകടത്തിന് കാരണമാകുമെന്നും ഫുജൈറ പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ കേണല്‍ സാലിഹ് അല്‍ ദന്‍ഹാനി മുന്നറിയിപ്പ് നല്‍കി.
