സില്‍വര്‍ ലൈന്‍ സംസ്ഥാന വികസനത്തിന് അനിവാര്യം; കേന്ദ്രാനുമതിക്കായി കാത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കല്‍ ഉണ്ടാകൂ. കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് തുടര്‍ നടപടി സ്വീകരിക്കുമെന്നും 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ നിബന്ധനകള്‍ പാലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്കയും എതിര്‍പ്പും പരിഹരിക്കും. 50 വര്‍ഷത്തിനകം തിരിച്ചടക്കാവുന്ന വ്യവസ്ഥയില്‍ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നതെന്നും വായ്പാ സമാഹരണത്തിനുള്ള സാമ്ബത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *