താമരശ്ശേരി ചുരത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് യൂസര്‍ ഫീ; ഭരണസമിതിയുടെ തീരുമാനത്തിന് സ്റ്റേ

താമരശ്ശേരി ചുരത്തിലെത്തുന്ന സഞ്ചാരികളില്‍ നിന്ന് യൂസര്‍ ഫീ വാങ്ങാനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന് സ്റ്റേ.

ജില്ലാ ഭരണകൂടത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

ചുരം വ്യൂ പോയിന്റില്‍ ഉള്‍പ്പെടെ മാലിന്യം കുന്നുകൂടുന്നതില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ശുചീകരണത്തിനായി ഹരിത കര്‍മ സേനയെ നിയോഗിക്കാന്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്. വാഹനമൊന്നിന് ഇരുപത് രൂപവീതം ഈടാക്കുമെന്നും ഗ്രാമപഞ്ചായത്ത് അറിയിച്ചിരുന്നു . ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ‘അഴകോടെ ചുരം’ ക്യാമ്ബയിനിന്റെ ഭാഗമായിട്ടായിരുന്നു പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ ഈ പുതിയ തീരുമാനം.

ഇത്തരത്തില്‍ സഞ്ചാരികളില്‍ നിന്നും ഈടാക്കുന്ന തുക ഹരിതകര്‍മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ ചുരം മാലിന്യമുക്തമാക്കുന്ന ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായിട്ടാവും ഉപയോഗിക്കുക. എന്നാല്‍ ദേശീയപാതയില്‍ ഉള്‍പ്പെട്ട പ്രദേശത്ത് നിന്ന് യൂസര്‍ ഫീ വാങ്ങുന്നത് ചട്ടവിരുദ്ധണാണെന്ന് കാണിച്ച്‌ ദേശീയപാതാ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ വിനയരാജ് ആണ് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത് .

എന്നാല്‍ ശുചീകരണത്തിനെന്ന പേരില്‍ പാര്‍ക്കിംഗ് നിരോധിത മേഖയില്‍ ഉള്‍പ്പെടെ നിര്‍ത്തുന്ന വാഹനങ്ങളില്‍നിന്ന് പണം ഈടാക്കാനുള്ള നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന വന്നത്. എന്നാല്‍ ഈ നടപടി ചുരത്തെ മാലിന്യനിക്ഷേപ കേന്ദ്രമാക്കുമെന്നും ഗ്രാമപഞ്ചായത്ത് മുന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ഇ ജലീല്‍പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *