സൗദിയില്‍ പ്രവാസികള്‍ക്ക് ഇനി കൂടുതല്‍ ബന്ധുക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാം

റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് സന്ദര്‍ശക വിസയില്‍ കൊണ്ടുവരാവുന്ന ബന്ധുക്കളുടെ എണ്ണം വര്‍ധിപ്പിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് അപ്ഡേഷനു ശേഷമാണ് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയത്.

മാതൃസഹോദരന്‍, പിതൃസഹോദരന്‍, പിതൃസഹോദരി, പിതാമഹന്‍, മാതാമഹന്‍, പേരമകന്‍, പേരമകള്‍, സഹോദരി, സഹോദരന്‍റെ മകന്‍, സഹോദരന്‍റെ മകള്‍, സഹോദരിയുടെ മകന്‍, സഹോദരിയുടെ മകള്‍ എന്നീ വിഭാഗങ്ങളെ കൂടിയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

മാതാപിതാക്കള്‍, ഭാര്യ, മക്കള്‍, ഭാര്യയുടെ മാതാപിതാക്കള്‍ എന്നിങ്ങനെ വളരെ കുറഞ്ഞ വിഭാഗങ്ങള്‍ മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *