സ്വര്‍ണം തിരിച്ചുകയറുന്നു, രണ്ടാം ദിവസവും വര്‍ധന

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപ ഉയര്‍ന്ന് 42,200 ആയി. ഗ്രാം വില പത്തു രൂപ കൂടി 5275ല്‍ എത്തി.

ഇന്നലെ പവന് 200 രൂപ കൂടിയിരുന്നു. പവന് 42,920 എന്ന റെക്കോര്‍ഡ് നിലയില്‍ എത്തിയതിനു ശേഷം കഴിഞ്ഞ ദിവസം വില താഴുകയായിരുന്നു. രണ്ടു ദിവസം കൊണ്ട് 960 രൂപയാണ് കുറഞ്ഞത്. ഇതിനു ശേഷമാണ് ഇന്നലത്തെയും ഇന്നത്തെയും വര്‍ധന.

Leave a Reply

Your email address will not be published. Required fields are marked *