ലൈംഗികമായി പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി, 43 ലക്ഷം തട്ടി; കബഡി പരീശീലകനെതിരെ വനിതാ താരം

ന്യുഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ ലൈംഗിക പീഡന പരാതി ഉന്നയിച്ചതിന് പിന്നാലെ, കബഡി പരിശീലകനെതിരെ പരാതിയുമായി 27കാരിയായ താരം.

പരിശീലകന്‍ ബലാത്സംഗം ചെയ്തതായും പണം തട്ടിയെടുത്തതായും സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ പരിശീലകന്‍ ജോഗീന്ദര്‍ ഒളിവിലാണ്.

2015 മാര്‍ച്ചിലായിരുന്നു പീഡനം. ഡല്‍ഹിയില്‍ നടക്കുന്ന രാജ്യാന്തരമത്സരത്തില്‍ പങ്കെടുക്കുന്നതിന്റെ പരിശീലനത്തിനായി എത്തിയപ്പോഴായിരുന്നു തന്റെ സമ്മതമില്ലാതെ പരിശീലകന്‍ ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. ലൈംഗികപീഡനത്തിന് പുറമെ മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ച്‌ ലഭിച്ച തുകയും പരീശീലകന്‍ ആവശ്യപ്പെട്ടു. മാനസിക സമ്മര്‍ദ്ദവും നിര്‍ബന്ധവും താങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ നാല്‍പ്പത്തി മൂന്നരലക്ഷം രൂപയും പരിശീലകന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും വനിതാ താരം പറയുന്നു

2021ല്‍ കബഡി താരം മറ്റൊരാളെ വിവാഹം കഴിച്ചു. അതിനിടെ സ്വകാര്യ ചിത്രം പരസ്യപ്പെടുത്തുമെന്ന് പരിശീലകന്‍ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിതുടര്‍ന്ന് കായിക താരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ലൈംഗികപീഡനം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ജോഗീന്ദറിനെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *