ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ സി.പി.എമ്മിന് വേണ്ടപ്പെട്ടവര്‍ ഉണ്ടാകുമെന്ന് വി.ഡി സതീശന്‍; പ്രത്യേക സംഘം അന്വേഷിക്കണം

എറണാകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ തട്ടിപ്പ് സംബന്ധിച്ച്‌ പ്രത്യേക സംഘത്തെ നിയോഗിച്ച്‌ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകരുത്. അന്വേഷണം പൂര്‍ത്തിയാകുമ്ബോള്‍ തട്ടിപ്പിന് പിന്നില്‍ സി.പി.എമ്മിന് വേണ്ടപ്പെട്ടവര്‍ ഉണ്ടാകുമെന്നും സതീശന്‍ ആരോപിച്ചു.

പ്രളയ ഫണ്ട് തട്ടിപ്പില്‍ നടന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നടക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ദുരിതാശ്വസ നിധി തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം ഏതുവിധത്തിലാണ് പോകുന്നതെന്ന് പ്രതിപക്ഷം നിരീക്ഷിക്കും. ആരെയെങ്കിലും രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ പ്രതിപക്ഷം ഇടപെടുമെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *