തീരുര്‍: മൂച്ചിക്കല്‍ റെയില്‍വേ മേല്‍ പാലത്തിന് താഴെ അവശ നിലയില്‍ കിടന്ന വയോധികന് രക്ഷകനായി
മുജീബ് താനാളൂര്‍. സ്ഥലമോ വീടോ അറിയാത്ത മലയാളി എന്ന് സംശയിക്കുന്ന 70 വയസ്സില്‍ അധികം പ്രായം തോന്നിക്കുന്ന വയോധികനെ ഇന്ന് രാവിലെ മുതലാണ് മുച്ചിക്കല്‍ പാലത്തിന് സമീപം പ്രദേശവാസികള്‍ കണ്ടത്. പ്രദേശവാസികള്‍ താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം മല്ലികയെ വിവരം അറിയിക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എം മല്ലിക ജീവകാരുണ്യ പ്രവര്‍ത്തകനായ മുജീബ് താനാളൂരിനെ വിവരം അറിയിച്ചത്. മുജീബ് താനാളൂര്‍. എത്തിയാണ് പ്രാഥമിക ശുശ്രൂഷകളും വെള്ളവും നല്കി വയോധികനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.ആശുപത്രിയില്‍ എത്തിയ വയോധികന് അപകടനില തരണം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് വിവരമറിയുന്നവര്‍ തിരൂര്‍ പോലീസ് സ്റ്റേഷനിലോ ജില്ലാ ആശുപത്രിയിലെ ബന്ധപ്പെടണം തിരൂര്‍ തഹസില്‍ദാര്‍ പി ഉണ്ണി, സര്കില് ഇന്‍സ്പെക്ടര്‍ ഓഫ്, പോലീസ് ജിജോ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: ബേബി ലക്ഷ്മീ എന്നിവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു
