
കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളം ഗഡുക്കളായിത്തന്നെ നല്‍കും. സിഐടിയു സംഘടനയുമായി ഗതാഗതമന്ത്രി ആന്‍്റണി രാജു നടത്തിയ ചര്‍ച്ചയില്‍ സമവായമായില്ല.
ഗഡുക്കളായി മാത്രമേ ശമ്ബളം നല്‍കാന്‍ കഴിയൂ എന്ന് മാനേജ്മെന്റ് അറിയിച്ചു. ഈ സാഹചര്യത്തില്‍ സംയുക്ത സമരപരിപാടികള്‍ ആലോചിക്കുമെന്ന് കെഎസ്‌ആര്‍ടിഇഎ അറിയിച്ചു. ഡീസല്‍ കഴിഞ്ഞാല്‍ അടുത്ത പരിഗണന ശമ്ബളത്തിന് നല്‍കണം എന്ന് സിഐടിയു ആവശ്യപ്പെട്ടു.
ശമ്ബളം ഘട്ടം ഘട്ടമായി വിതരണം ചെയ്യുവാനുളള തീരുമാനത്തെ തൊഴിലാളി സംഘടനകള്‍ എതിര്‍ക്കുന്ന പശ്ചാത്തലത്തിലാണ് അംഗീകൃത ട്രേഡ് യൂനിയനുകളെ മന്ത്രി ചര്‍ച്ചക്ക് വിളിച്ചത്. കഴിഞ്ഞയാഴ്ച ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഫെബ്രുവരി മാസത്തെ ശമ്ബളം ഗഡുക്കളായി വിതരണം ചെയ്തിരുന്നു. ഇതു തുടരാനാണ് മാനേജ്മെന്റ് ആലോചന. ഇതിനെതിരെ ബിഎംഎസ് യൂണിയന്‍ സംയുക്ത സമരവും പണിമുടക്കും ആഹ്വാനം ചെയ്തിട്ടുണ്ട്.