രാജ്യത്ത് ‘മോദാനി’ സഖ്യമെന്ന് രാഹുല്‍ ഗാന്ധി

അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

മോദി-അദാനി ബന്ധത്തെ ‘മോദാനി’ എന്ന് വിശേഷിപ്പിച്ചാണ് ഇത്തവണ രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. ‘മോദാനി’ വെളിച്ചത്തായിട്ടും എന്തുകൊണ്ടാണ് പൊതുജനങ്ങളുടെ റിട്ടയര്‍മെന്റ് പണം അദാനിയുടെ കമ്ബനികളില്‍ നിക്ഷേപിക്കുന്നതെന്നായിരുന്നു ചോദ്യം.

പ്രധാനമന്ത്രി, എന്തിനാണ് ഇത്ര ഭയമെന്നും അദ്ദേഹം ട്വീറ്റില്‍ ചോദിച്ചു.ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ടശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും മോദി-അദാനി ബന്ധവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് രാഹുല്‍ഗാന്ധി ഉയര്‍ത്തിയത്.ജീവിതകാലം മുഴുവന്‍ അയോഗ്യനാക്കിയാലും താന്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുമെന്നും സത്യം പറയുന്നത് തുടരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനുപിന്നാലെയാണ് മോദി-അദാനി ബന്ധം സംബന്ധിച്ച പുതിയ ട്വീറ്റും പുറത്തുവന്നിരിക്കുന്നത്.

അതെ സമയം ലോക്‌സഭയില്‍ കമ്ബനികാര്യ മന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് മറുപടിയിലാണ് അദാനി ഗ്രൂപ്പ് കമ്ബനികളുടെ കണക്കുകള്‍ വ്യക്തമാക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചത്. വിഷയം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ വെളിപ്പെടുത്താന്‍ ആകില്ലെന്നാണ് കേന്ദ്രസര്‍ക്കാന്റെ വാദം. കണക്കുകള്‍ പുറത്തു വിട്ടാല്‍ കേന്ദ്രസര്‍ക്കാരും അദാനിയും തമ്മിലുള്ള ബന്ധങ്ങള്‍ പുറത്തു വരുമെന്ന് പ്രതിപക്ഷം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *