നെല്‍ക്കര്‍ഷകരുടെ തുക: ഉത്തരവ് പാലിക്കാത്തതില്‍ കോടതിക്ക് അതൃപ്തി

കൊച്ചി: നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്കു നല്‍കാനുള്ള തുക ഒരാഴ്ചയ്ക്കകം നല്‍കണമെന്ന ഉത്തരവ് സര്‍ക്കാരും സപ്ലൈകോയും പാലിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി.

കോടതി ഉത്തരവിട്ടിട്ടും പണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതു അനുവദിക്കാനാകില്ലെന്നും ജസ്റ്റീസ് രാജ വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. നെല്ല് സംഭരിച്ച വകയില്‍ സര്‍ക്കാര്‍ നല്‍കാനുള്ള തുക ലഭിക്കാന്‍ കര്‍ഷകര്‍ നല്‍കിയ ഒരുകൂട്ടം ഹര്‍ജികളിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്.

അതേസമയം കര്‍ഷകര്‍ക്കു നല്‍കാനുള്ള പണം കൊടുക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും 11 ന് ഇക്കാര്യത്തില്‍ അനുകൂല മറുപടി നല്‍കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് ഹൈക്കോടതി ഹര്‍ജി 11 ന് പരിഗണിക്കാന്‍ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *