റിയാദ്: സഊദിയില്‍ ഏഴു ഭീകരരെ വധശിക്ഷക്ക് വിധേയരാക്കിയതായി സഊദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തലസ്ഥാന നഗരിയായ റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്.
കഴിഞ്ഞ നാലു വർഷങ്ങള്‍ക്കുള്ളില്‍ വിവിധ ഘട്ടങ്ങളിലായി അറസ്റ്റ് ചെയ്ത പ്രതികളെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. ശിക്ഷക്ക് വിധേയരാക്കപ്പെട്ട പ്രതികള്‍ ഏഴുപേരും സഊദി പൗരന്മാരാണ്.
സഊദി പൗരന്മാരായ അഹമദ് ബിന്‍ സൗദ്, സഈദ് ബിന്‍ അലി, അബ്ദുല്‍ അസീസ് ബിന്‍ ഉബൈദ്, അവദ് ബിന്‍ മുശ്ബിബ്, അബ്ദുല്ല ബിന്‍ ഹമദ്, മുഹമ്മദ് ബിന്‍ ഹദ്ദാദ്, അബ്ദുല്ല ബിന്‍ ഹാജിസ് എന്നിവരെയാണ് വധശിക്ഷക്കിരയാക്കിയത്.
മാതൃ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതും സ്ഥിരതയെ ഭീഷണിപ്പെടുത്തുന്നതും സുരക്ഷയെ അപകടപ്പെടുത്തുന്നതും ഉള്‍പ്പെടുന്ന ക്രിമിനല്‍ പ്രവൃത്തികള്‍ ചെയ്യുകയും ചെയ്‌തെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ, സമൂഹത്തിൻ്റെ സുരക്ഷിതത്വവും സുസ്ഥിരതയും തകർക്കുക, ദേശീയ ഐക്യം അപകടപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, രക്തച്ചൊരിച്ചിലിനും, തീവ്രവാദ സംഘടനകളെയും സ്ഥാപനങ്ങളെയും സൃഷ്ടിക്കുകയും ധനസഹായം നല്‍കുകയും അവരുമായി ആശയവിനിമയം നടത്തുകയും ഇടപെടുകയും ചെയ്യുന്ന തീവ്രവാദ സമീപനം പുലർത്തുകയും ചെയ്തിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
