വിവാഹ നിശ്ചയ നാളില്‍യുവാവ് തൂങ്ങി മരിച്ചു

എടപ്പാള്‍:വിവാഹ നിശ്ചയ ദിവസം യുവാവ് തൂങ്ങി മരിച്ചു.വട്ടംകുളം കുറ്റിപ്പാല കുഴിയില്‍ വേലായുധന്റെ മകന്‍ അനീഷ് (40 )ആണ് വീടിനടുത്ത് മരകൊമ്പില്‍ തൂങ്ങിമരിച്ചത്.ഇന്നാണ് വിവാഹ നിശ്ചയം.ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച അര്‍ദ്ധരാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഞായറാഴ്ച നേരം പുലര്‍ന്നപ്പോള്‍ അനീഷിനെ വീട്ടില്‍ കാണാനില്ലായിരുന്നു. അമ്മ സത്യ തെഞ്ഞുകൊണ്ടിരിക്കെ വീടിനു മുന്നിലെ പറമ്പിലെ മാവിന്‍ കൊമ്പില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്.ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.കുറ്റിപ്പാലയിലെ ഓട്ടോറിക്ഷ െ്രെഡവറാണ് അനീഷ്.

Leave a Reply

Your email address will not be published. Required fields are marked *