വളാഞ്ചേരി വട്ടപ്പാറയില്‍കാര്‍ ഓട്ടോയിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

മലപ്പുറം: വളാഞ്ചേരി ഭാഗത്ത് നിന്ന് കോട്ടക്കലിലേക്ക് പോവുകയായിരുന്ന കാറും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും തമ്മിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിയുകയായിരുന്നു. ഓട്ടോ െ്രെഡവര്‍ ആതവനാട് പൂളമംഗലം സ്വദേശി മോയോട്ടില്‍ റഫീഖ് (45) മുട്ടിക്കാട്ടില്‍ ഹബീബ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം സംഭവിച്ചതോടെ കാര്‍ െ്രെഡവറായ മഞ്ചേരി സ്വദേശി ഹബീബ് തന്റെ മകനെയും എടുത്ത് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളെ വളാഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. രാത്രി 9 മണിയോടെയാണ് സംഭവം

Leave a Reply

Your email address will not be published. Required fields are marked *