മലപ്പുറം: മുസ് ലിം ലീഗ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. ചുമതല ഏറ്റെടുത്ത് പാണക്കാട്ടെത്തിയ തങ്ങളെ മധുരം നല്‍കിയും സ്‌നേഹോപഹാരവും നല്‍കിയാണ് അഭിനന്ദനമര്‍പ്പിച്ചത്.മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റ് എ.പി ശരീഫ്, ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍ വൈസ് പ്രസിഡന്റുമാരായ ഹുസൈന് ഉള്ളാട്ട്,
ബാസിഹ് മോങ്ങം, ഷമീര് ബാബു മൊറയൂര്, റബീബ് ചെമ്മങ്കടവ്, ശിഹാബ് അരീക്കത്ത്, കുഞ്ഞിമാന്‍ മൈലാടി, സദാദ് കാമ്പ്ര സംബന്ധിച്ചു.
