നെടുമ്പാശേരിയിലെ നായത്തോടില്‍ യുവാവിനെ സിഎസ്എഫ് ജവാന്‍മാര്‍ കാറിടിച്ചുകൊന്ന സംഭവം നമ്മുടെ വൈകാരിക ബുദ്ധി വളര്‍ച്ചയെ കുറിച്ചു കൂടുതല്‍ ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. തൃശ്ശൂരില്‍ അപ്പാര്‍ട്ടുമെന്റിലെ കാവല്‍ തൊഴിലാളിയെ വ്യവസായപ്രമുഖന്‍ തന്റെ ആഡംമ്പര കാറുകൊണ്ടിടിച്ചുകൊന്ന സംഭവവും മലയാളി മറന്നിട്ടുണ്ടാകില്ല. എന്തുകൊണ്ടാണ,് പറഞ്ഞുതീര്‍ക്കാവുന്ന നിസാര സംഭവം കൊലപാതകത്തിലേക്ക് വികസിക്കുന്നതെന്ന ചോദ്യം വളരെ പ്രസക്തമാവുകയാണ്. നായത്തോട് സംഭവത്തില്‍ കാര്‍ സൈഡ് കൊടുക്കുമ്പോളുണ്ടായ തര്‍ക്കം നീണ്ടുനിന്നത് അഞ്ച് മിനിറ്റുമാത്രമാണ്. അതിനിടയില്‍ യുവാവിനെ കൊലപ്പെടുത്തിയിരുന്നു. വാക്കുതര്‍ക്കം പോലും വേണ്ടത്ര സമയമെടുത്തില്ല. കൊലയാളികളാണെങ്കില്‍ ദേശീയ സുരക്ഷാസേനയിലെ ഉദ്യോഗസ്ഥരും!. വേണ്ടത്ര പരിശീലനം സിദ്ധിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പോലും ആളുകളുമായുളള സാധാരണ അനുനയന നീക്കം സമചിത്തതയോടെ നടത്താനാകുന്നില്ലെങ്കില്‍ നമ്മുടെ വൈകാരിക ബുദ്ധിക്ക് എന്തോ സാരമായ കുഴുപ്പമുണ്ടെന്നു തന്നെയാണ് മനസിലാക്കേണ്ടത്.
ഒരോരുത്തരും തിരുമാനം എടുക്കുമ്പോള്‍ അവരരവരുടെ വൈകാരിക ബുദ്ധി വളരെയധികം സ്വാധീനിക്കുന്നുണ്ടെന്ന് നേരത്തെ പാവ്‌ലോവ് പ്രബന്ധം രചിച്ചിട്ടുണ്ട്. പക്ഷെ, ഈ വിഷയം ഈ നൂറ്റാണ്ടില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ഡാനിയല്‍ ഗോള്‍മാന്റെ ‘ഇമോഷണല്‍ ഇന്റലിജന്‍സ്’ എന്ന പുസ്തകം ശ്രദ്ധിക്കപ്പെട്ടതോടെയാണ്. തലച്ചോറിലേക്ക് വിവരങ്ങളെത്തി കഴിഞ്ഞാല്‍ രണ്ടു മുഖ്യഭാഗങ്ങളിലേക്കാണ് പ്രവേശിക്കുകയെന്നാണ് ഗോള്‍മാന്റെ ബെസ്റ്റ് സെല്ലര് പുസത്കം ഹിറ്റാകുന്നതുവരെ തലച്ചോറിന്റെ ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അമിഗ്ദലയെന്ന ഒരു ഭാഗം കൂടി തലച്ചോറില്‍ ഉണ്ടെന്ന് ഗോള്‍മാന്‍ പറയുന്നു. തലച്ചോര് ശേഖരിച്ച വിവരം അമിഗ്ദല വഴി കടന്നുപോകുമ്പോഴാണ് വ്യക്തി തിരുമാനമെടുക്കുന്നതെന്നാണ് ഗോള്‍മാന്‍ പറയുന്നത്. അതുകൊണ്ടു തന്നെ വികാരം വളരെ പ്രധാനമാണ്. വൈകാരിക പക്വതയോ സമചിത്തയോ ഇല്ലാത്ത ആളുകളുടെ തിരുമാനം ഭീകരമായ തിരിച്ചടിയാണ് രാജ്യത്തും സമൂഹത്തിലും ഉണ്ടാക്കുക.
ഐവിന്‍ ജോര്‍ജിനെ ജവാന്മാര്‍ കാറിടിച്ചുകൊന്നതും അവരുടെ വൈകാരിക ബുദ്ധി ഒട്ടും പക്വമല്ലെന്നതാണ് സൂചിപ്പിക്കുന്നത്. എത്ര അനിഷ്ടകരമായ സംഭവമുണ്ടായാലും അതിന്റെ മേലെ എത്ര തന്നെ സമയം മെടുത്താലും അത് ജനാധിപത്യമര്യാദയുളള തര്‍ക്കമായാല്‍ കൊലപാതകം പോലുളള വലിയ ദുരന്തത്തിലേക്ക് എത്തില്ല. നമ്മുടെ പൊതുജീവിതത്തില്‍ അനിഷ്ടകരമായ സംഭവങ്ങളെ തുടര്‍ന്നുണ്ടാകുന്ന തര്‍ക്കമോ, സംവാദമോ, പെട്ടെന്ന് തന്നെ കായികമായ തീര്‍പ്പിലെത്തിക്കുന്നത് നമ്മുടെ തര്‍ക്കവും സംവാദവും വേണ്ടത്ര കലാപരമല്ലാത്തതുകൊണ്ടുകൂടിയാണെന്നും നമ്മള്‍ മനസിലാക്കേണ്ടിയിരിക്കുന്നു.
നമ്മുടെ വൈകാരിക മനസിന് സമചിത്തത കൈവരിക്കാന്‍ സാധിക്കുമെങ്കില്‍ മാത്രമേ ഒരു സുന്ദരമനോഹര ജനാധിപത്യം സമൂഹവും സംസ്‌കാരവും ലോകത്ത് സാധ്യമാകുകകയുളളു. നല്ല സഹാനുഭൂതിയും സൗന്ദര്യബോധവും മാനവിക ചിന്തയും ഒക്കെ ഉണ്ടെങ്കില്‍ മാത്രമേ നമുക്ക്് നല്ല സമചിത്തതയുളള വൈകാരിക ബുദ്ധി നേടിയെടുക്കാനാകൂ. വൈകാരികമായ സന്തുലനം നിലനിര്‍ത്തുമ്പോള്‍ മാത്രമേ സുരക്ഷിതമായ ഒരു സമൂഹവും രാജ്യവും നിലനില്‍ക്കുകയുളളൂ. എത്ര വലിയ പ്രശ്‌നങ്ങളുണ്ടായാലും സമചിത്തതോടയെ അനുരഞ്ജനം ഉണ്ടാക്കാ്ന്‍ ഇരു കൂട്ടര്‍ക്കും കഴിയണം അതിനുളള വൈകാരിക പക്വത നമ്മള്‍ ആര്‍ജിക്കേണ്ടതുണ്ട്.
-എഎം യാസര്‍
