ലഹരി വിരുദ്ധ സന്ദേശയാത്ര സമാപനം 26 ന്; മുഖ്യമന്ത്രി പങ്കെടുക്കും

മലപ്പുറം: സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നയിക്കുന്ന ‘കിക്ക് ഡ്രഗ്‌സ് – സേ യെസ് റ്റു സ്‌പോര്‍ട്‌സ്’ ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സംസ്ഥാന തല സമാപനം 26 മെയ് 2025 തിങ്കളാഴ്ച വൈകീട്ട് 3.30 ന് മുതല്‍ തിരൂരില്‍ നടക്കും. ബഹുമാനപ്പെട്ട  മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
മുഖ്യ മന്ത്രിയും കായിക വകുപ്പ് മന്ത്രിയും മറ്റു പ്രമുഖ വ്യക്തികളും  പങ്കെടുക്കുന്ന പരിപാടിയില്‍ വാദ്യമേള ഘോഷങ്ങളുടെ അകമ്പടിയില്‍ ഉള്ള വാക്കത്തോണ്‍, കളറിംഗ് മത്സരം, ആയോധന കലകളുടെ പ്രദര്‍ശനങ്ങള്‍, ഫ്‌ളാഷ് മോബ്, ബോഡിബില്‍ഡിംഗ് മോഡലിംഗ്, റോളര്‍ സ്‌കേറ്റിംഗ്, സൈക്കിളിംഗ്, നൃത്ത നൃത്തങ്ങള്‍, ഗാനമേള തുടങ്ങിയ വിവിധ കലാപ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നു. കുടാതെ ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ കര്‍മ്മ പദ്ധതി വിശദീകരണം തുടങ്ങിയ പരിപാടികളാണ് ഈ സന്ദേശ യാത്രയുടെ ഭാഗമായി തിരൂരിലെ സമാപന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സമാപന പരിപാടിയില്‍ മുന്‍ കായിക താരങ്ങള്‍, കായിക രംഗത്തെ പ്രമുഖര്‍, ജില്ലയിലെ കായിക അസോസിയേഷന്‍, എന്‍.എസ്.എസ്, എന്‍.സി.സി., യുവജന സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, സംസ്‌കാരിക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരി സംഘടനകള്‍, ട്രോമ കെയര്‍, സ്‌കൗട്ട് & ഗൈഡ്സ്, എന്നിവര്‍ അണിനിരക്കും.
26 ന് രാവിലെ 6 മണിക്ക് പെരിന്തല്‍മണ്ണയില്‍ മാരത്തോണും 7 മണിക്ക് വാക്കത്തോണം തുടര്‍ന്ന് കായിക മന്ത്രിയുടെ ‘കിക്ക് ഡ്രഗ്‌സ് – സേ യെസ് റ്റു സ്‌പോര്‍ട്‌സ്’ എന്ന ലഹരി വിരുദ്ധ സന്ദേശയാത്രയെ സ്വീകരിക്കും. 11 മണിയോടെ സന്ദേശയാത്ര മലപ്പുറത്തെത്തും.

Leave a Reply

Your email address will not be published. Required fields are marked *