ബാഴ്സലോണ: ബാഴ്സലോണയുടെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയെയും നെയ്മറിയെും ടീമിലെത്തിക്കാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന് പെപ് ഗാര്‍ഡിയോള. സ്പാനിഷ് പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് മുന്‍ ബാഴ്സ പരിശീലകന്റെ തുറന്നുപറച്ചില്‍. ഞാന്‍ മെസിയെ വിളിച്ചിട്ടില്ല. ലൂയി സുവാരസിനെയോ ആന്ദ്ര ഇനിയസ്റ്റയെയോ സെര്‍ജിയോ ബുസ്കസ്റ്റിനെയോ സിറ്റിയിലെത്തിക്കാന്‍ ശ്രമിച്ചിട്ടില്ല. ഗോളി ടെര് സ്റ്റീഗന് ബാഴ്സയില്‍ കൂടുതല്‍ അവസരം ലഭിക്കാതിരുന്നതിനാല്‍ ഞാന്‍ അദ്ദേഹത്തെ ബന്ധപ്പെട്ടു. എന്നാല്‍ ടെര് സ്റ്റീഗനും ബാഴ്സയില്‍ തുടരാന്‍ തീരുമാനിക്കുകയായിരന്നു.
മെസി അദ്ദേഹത്തിന്റെ കരിയര്‍ ബാഴ്സയില്‍ അവസാനിപ്പിക്കമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഒരിക്കല്‍ അദ്ദേഹം ക്ലബ്ബ് വിടാന്‍ തീരുമാനിക്കും. അങ്ങനെ സംഭവിച്ചാല്‍ അദ്ദേഹത്തെ തട്ടിയെടുക്കാന്‍ നിരവധി ക്ലബ്ബുകളുണ്ടാകും– ഗാര്‍ഡിയോള പറഞ്ഞു. 2013ല്‍ ബയേണ്‍ മ്യൂണിച്ച് പരിശീലകനായിരുന്ന കാലത്ത് ബ്രസീല്‍ താരം നെയ്മറിനെ ടീമിലെത്തിക്കാന്‍ ശ്രമിച്ചിരുന്നതായി ഗാര്‍ഡിയോള വ്യക്തമാക്കി. എന്നാല്‍ ബാഴ്സയിലേക്കു പോകാനായിരുന്നു നെയ്മറിനും കുടുംബത്തിനും താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
