ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ മനശാസ്ത്രം!

പ്രഭാതചിന്ത—എഎം യാസര്‍

യുറോപ്യന്‍ യുണിയനും ബ്രിട്ടനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഒരു ‘പൊളിറ്റിക്കല്‍ ചെക്ക്’ നല്‍കിയിട്ടുണ്ട്. യുറോപ്യന്‍ യൂണിയന്റെ 27 രാഷ്ട്രങ്ങള്‍ ഒന്നിച്ചാണ് ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് ചെക്ക് നല്‍കിയത്. ഗസയിലേക്കെത്തുന്ന അന്താരാഷ്ട്ര സഹായം തടഞ്ഞാല്‍ ഇസ്രായേലുമായുളള എല്ലാ വാണിജ്യകരാറുകളും യുറോപ്യന്‍ യൂണിയന്‍ നിര്‍ത്തിവെയ്ക്കുമെന്നാണ് യൂണിയന്‍ വിദേശകാര്യ വക്താവ് കാജ കളളാസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യം അസന്നി്ഗ്ദ്ധമായി ബ്രിട്ടനും വ്യക്തമാക്കി. ഗസയിലും വെസ്റ്റ് ബാങ്കിലുമുളള 20 ലക്ഷം പലസ്ഥീനികളെ പട്ടിണിക്കിടുന്ന നീക്കം കയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നാണ് ബ്രിട്ടണ്‍ ഇസ്രയേല്‍ എംമ്പെസി ഉദ്യോഗസ്ഥരെ അറിയിച്ചത്. പലസ്ഥീനികളെ പട്ടിണിക്കിട്ടും ചോരചിന്തിയും ഗസയുടെ കൂടുതല്‍ ഭാഗം പിടിച്ചടക്കാനുളള ഇസ്രായേല്‍ നീക്കത്തിനെതിരെയാണ് യൂണിയനും ബ്രിട്ടനുമെന്നര്‍ഥം. നീണ്ട കാലത്തെ വാണിജ്യബന്ധം പുലര്‍ത്തുന്ന രാഷ്ട്രങ്ങളുമായി ഇടയുന്നതിന് ഇസ്രയേല്‍ മുന്നോട്ട് വരുമോയെന്നറിയാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ മനശാസ്ത്രം അറിയണം.

ആരാണ് ബെഞ്ചമിന്‍ നെതന്യാഹു?

ഫ്രോയ്ഡിയന്‍ കാഴ്ച്ചപ്പാടില്‍ പരിശോധിച്ചാല്‍ ബെഞ്ചമിന്‍ നെതന്യാൂഹു തന്റെ മോശം കുട്ടിക്കാലത്തിന്റെ ഇരയാണ്. അതുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ മനുഷ്യത്തരഹിതമായി കാഴ്ച്ചപ്പാട് പുലര്‍ത്തുന്നതും അങ്ങനെ പെരുമാറുന്നതും. ഇസ്രയേലിന്റെ നീണ്ട കാലം പ്രധാനമന്ത്രിയായിട്ടുളള നെതന്യാഹു ദേശീയ രാഷ്ട്രീയത്തെ സമീപിക്കുന്നത് തന്റെ വ്യക്തിപരമായ പ്രശ്‌നമായിട്ടാണ്. ചരിത്രക്കാരനും തീവ്ര സയണിസ്റ്റ്ുമായിരുന്ന പിതാവ് ബെന്‍സ്യണ്‍ നെതന്യാഹു തന്റെ തീവ്ര നിലപാട് കാരണം ഇസ്രായേലില്‍ കടുത്ത പ്രയാസങ്ങള്‍ നേരിട്ടിരുന്നു. ഇസ്രേയലിലെ മികച്ച അക്കാദമികളെല്ലാം ആ ചരിത്രകാരനെ തഴഞ്ഞിരുന്നു. ആ വിഷമഘട്ടത്തിലാണ് നെതന്യാഹു വളര്‍ന്നുവരുന്നത്. കടുത്ത അതിജീവനം പ്രശ്‌നം നെതന്യാഹുവിനെ ചെറുപ്പത്തിലെ വേട്ടയാടിതുടങ്ങി. ഈ സാഹചര്യം ഒരു സന്ദേഹിയായിട്ടാണ് നെതന്യാഹുവിനെ വളര്‍ത്തിയത്.

1999-നും 2017 നുമിടയിലുളള നെതന്യാഹുവിന്റെ പ്രധാന ഹൈലൈറ്റുകള്‍ കണ്ടെത്തി അദ്ദേഹത്തിന്റെ സ്വഭാവം നിരീക്ഷിച്ച ശേഷം പ്രശസ്ത മനശാസ്ത്രജ്ഞന്‍ പ്രഫ. ഷാഉല്‍ കിംഹി എഴുതിയത് ബെഞ്ചമിന്‍ നെതന്യാഹു കടുത്ത നാര്‍സിസ്റ്റാണെന്നും അദ്ദേഹത്തിന് കടുത്ത മനോവിഭ്രാന്തിയുമുണ്ടെന്നുമാണ്. ലോകത്തെ മറ്റാരേക്കാളും മികച്ചയാളാണ് താനെന്ന വിശ്വാസം അദ്ദേഹം പുലര്‍ത്തുന്നു. തന്നെ എല്ലാവരും എപ്പോഴും ശ്രദ്ധിക്കണം, പ്രകീര്‍ത്തിക്കണമെന്നും അദ്ദേഹം അതിയായി ആഗ്രഹിക്കുന്നു. താന്‍ എല്ലായ്‌പ്പോഴും പ്രത്യേക പരിഗണന അര്‍ഹിക്കുന്നു, വിമര്‍ശനം സ്വീകരിക്കാനുളള വൈമനസ്യം, യാതൊരു സഹാനുഭുതിയിമില്ല. ഇതൊക്കെയാണ് പ്രഫ. നെതന്യാഹുവിന്റെ സ്വഭാവ സവിശേഷതകളെ കുറിച്ച് വിശകലനം നടത്തിയത്.

ഇങ്ങനെയുളള ഒരു വ്യക്തിയുടെ കരങ്ങളില്‍ ഇസ്രയേല്‍ സുരക്ഷിതമാണോയെന്നതാണ് മുഖ്യ ചോദ്യം. നാര്‍സിസസവും അപരഭയവുമുളളയാളില്‍ അധികാരവും ആയുധവും കിട്ടിയാല്‍ കാണിക്കുന്ന പരാക്രമണം മാത്രമാണ് ഇപ്പോള്‍ ഇസ്രായേല്‍ ചെയ്യുന്ന തെന്മാടിത്തത്തിനുപിന്നിലെന്ന് മനസിലാക്കാം. ബ്രിട്ടനും യുറോപ്യന്‍ യുണിയനും അത് മനസിലാക്കി കഴിഞ്ഞുവെന്നര്‍ഥം

Leave a Reply

Your email address will not be published. Required fields are marked *