മലപ്പുറം: പൂക്കിപറമ്പ് സി.എച്ച് ഹൈദ്രോസ് മുസ്ലിയാര് ഇസ്ലാമിക് ആര്‍ട്സ് കോളജിന്റെ സില്‍വര്‍ ജൂബിലിയും, പ്രഥമ സനദ് ദാനം മഹാസമ്മേളനവും 23, 24 ,25 തീയതികളില്‍ പി.പി മുഹമ്മദ് ഫൈസി നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ രാവിലെ ഏഴിന് സ്മൃതി യാത്രയോടെ പരിപാടിയുടെ സമാരംഭം കുറിക്കും. സ്ഥാപനത്തിന്റെ മുന്‍ സാരഥികളായ സയ്യിദന്മാര്, പണ്ഡിതന്മാര്, കാരണവന്മാര് എന്നിവരുടെ ഖബറിടങ്ങളിലൂടെയാണ് സ്മൃതി യാത്ര. സയ്യിദ് അബ്ദുനാസര്ഹയ്യ് തങ്ങള്‍, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനുദ്ദീന് ജിഫ്രി തങ്ങള്‍, സയ്യിദ് ത്വാഹാ ജിഫ്രി തങ്ങള്‍ മൂന്നിയൂര്‍, പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്, സയ്യിദ് കെ.എന്‍.സി തങ്ങള്‍ താനാളൂര്‍, സയ്യിദ് ഹാരിസ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഹുസൈന് കോയ തങ്ങള്‍ കുളമംഗലം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
വൈകുന്നേരം നാലിന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര് പതാക ഉയര്‍ത്തും.
പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും.സുവനീര്‍ പ്രകാശനം പാണക്കാട് സയ്യിദ്ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുകയും കാടാമ്പുഴ മൂസ ഹാജി ഏറ്റുവാങ്ങുകയും ചെയ്യും. സയ്യിദ് കാസിം കോയ തങ്ങള്‍ ബാഅലവി പ്രാര്‍ത്ഥന നിര്‍വഹിക്കും. എസ്.വൈ.എസ് വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ സ്വാഗത പ്രഭാഷണം നടത്തും. അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും സി.പി ബാസിത് ഹുദവി സുവനീര്‍ പരിചയപ്പെടുത്തും. കെ.പി.എ മജീദ് എം.എല്‍.എ ,ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, സയ്യിദ് ഹുസൈന് തങ്ങള്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, കെ. ഇബ്രാഹിം ഹാജി തിരൂര്‍,നൗഷാദ് ചെട്ടിപ്പടി, കെ. കെ നാസര്‍ തുടങ്ങിയ മതരാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍ സംബന്ധിക്കും.ഇ.കെ കുഞ്ഞാപ്പു ഹാജി നന്ദി പറയും.
24 ന് നടക്കുന്ന മെഗാ ഫാമിലി മീറ്റില്‍ പാണക്കാട് അബ്ദുറഷീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ. ഇബ്രാഹിം മുസ്ലിയാര് പ്രാര്‍ത്ഥന നടത്തും. കെ.വി മുസ്തഫ ദാരിമി ആമുഖപ്രഭാ പ്രഭാഷണം നടത്തും. കെ.എം കുട്ടി എടക്കുളം അധ്യക്ഷനാവും. ജലീല്‍ റഹ്മാനി വാണിയന്നൂര്‍ സലാഹുദ്ദീന് ഫൈസി വെന്നിയൂര്‍, അബ്ദുറഹ്മാന് ഫൈസി കൊടുമുടി പ്രഭാഷണങ്ങള്‍ നിര്‍വഹിക്കും. നൂഹ് കരിങ്കപ്പാറ നന്ദി പറയും. അന്ന് വൈകുന്നേരം അഞ്ചിനു നടക്കുന്ന പ്രവാസി സംഗമത്തില്‍ സി.പി.എം തങ്ങള്‍ കോട്ടക്കല്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. കാസിം ഫൈസി പോത്തനൂര്‍ സ്വാഗതം പറയും. സിദ്ദീഖ് ഫൈസി വാളക്കുളം അധ്യക്ഷനാകും. സി.എച്ച് ത്വയ്യിബ് ഫൈസി ഉദ്ഘാടനം ചെയ്യും. റഹീം ചുഴലി ക്ലാസിനു നേതൃത്വം നല്‍കും.കെ.കെ ഷാഫി നന്ദി പറയും. മഗരിബ് നിസ്കാരത്തിന് ശേഷം നടക്കുന്ന മതപ്രഭാഷണ സദസില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം സി. കെ സെയ്താലിക്കുട്ടി ഫൈസി ഓമച്ചപ്പുഴ പ്രാര്‍ത്ഥന നിര്‍വഹിക്കും. സി .കെ സിദ്ദീഖ് ഫൈസി വാളക്കുളം ആമുഖ പ്രഭാഷണം നടത്തുകയും. സയ്യിദ് ഫക്രുദീന്‍ തങ്ങള്‍ കണ്ണന്തളി ഉദ്ഘാടനം ചെയ്യും. എ. അഷ്റഫ് മുസ്ലിയാര് അധ്യക്ഷനാവും. മുഹമ്മദലി ദാരിമി ആശംസ പ്രസംഗം നടത്തും. മുഖ്യപ്രഭാഷണം നൗഷാദ് ബാഖവി ചിറയിന്‍കീഴ് നിര്‍വഹിക്കും. കെ.പി ചെറീത് ഹാജി നന്ദി പറയും.
25ന് രാവിലെ 10 ന് അലുംനി മീറ്റില്‍ സയ്യിദ് ഹസന് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി അധ്യക്ഷനാകും. ആദില്‍ രണ്ടത്താണി സ്വാഗതം പറയും. സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും ഉദ്ഘാടനം ചെയ്യും. ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര വിഷയാവതരണം നടത്തം. സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് കെ.കെ.എസ് തങ്ങള്‍ സംബന്ധിക്കും. പി.വി മുഹമ്മദ് മൗലവി ,ശരീഫ് വടക്കയില്‍ തെന്നല, സുബൈര്‍ ഫൈസി മാവണ്ടിയൂര്‍, റഫീഖ് അഹമ്മദ് തിരൂര്‍, തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. ഞായറാഴ്ച ഉച്ചക്ക് രണ്ടിനു സ്ഥാനം വസ്ത്ര വിതരണം നടക്കും. എസ്.എം തങ്ങള്‍ ചേളാരി പ്രാര്‍ത്ഥന നിര്‍വഹിക്കും. അബ്ദുല്‍ അസീസ് ദാരിമി വാളക്കുളം അധ്യക്ഷനാവും. അബ്ദുസമദ് റഹ്മാനി ഓമച്ചപ്പുഴ ആമുഖപ്രഭാഷണം നടത്തും. സയ്യിദ് ബാപ്പുട്ടി തങ്ങള്‍ ഒതുക്കുങ്ങല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് പൂക്കോയ തങ്ങള്‍ ബാഅലവി കാടാമ്പുഴ സ്ഥാന വസ്ത്ര വിതരണം നിര്വഹിക്കുും. മുഹമ്മദ് ഫൈസി അടിമാലി, മുഹമ്മദ് മുസ്ലിയാര് പെരുമണ്ണ, ശരീഫ് റഹ്മാനി, ഷഹീര്‍ ഹുദവി ,മുബഷിര്‍ ഹുദവി ,സല്മാന് ഫൈസി,ഫാരിസ് ഫൈസി ,ഉസാമ റഹ്മാനി തുടങ്ങിയവര്സംസാരിക്കും. ഹംസ റഹ്മാനി കൊണ്ടി പറമ്പ് മുഖ്യ പ്രഭാഷണം നടത്തും.
അന്നേദിവസം വൈകുന്നേരം മൂന്നിന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ഷിയാസ് ജിഫ്രി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനാവും. റാഫി പെരുമുക്ക് സ്വാഗത പ്രഭാഷണം നടത്തും. എസ്.വൈ. എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം നിര്‍വഹിക്കും. ശുഹൈബുല്‍ ഹൈതമി വാരാമ്പറ്റ വിഷയാവതരണം നടത്തും. ഹാറൂണ്‍ റഷീദ് മാസ്റ്റര്‍ പദ്ധതി അവതരിപ്പിക്കും. സയ്യിദ് ഹുസൈന് ജമലു തങ്ങള്‍ നന്ദി പറയും. മഗ്രിബ് നിസ്കാരാനന്തരം നടക്കുന്ന മജ്ലിസുന്നൂറിന് ജില്ലാ മജ്ലിസുന്നൂര് അമീര്‍ അത്തിപ്പറ്റ അബ്ദുല്‍ വാഹിദ് മുസ്ലിയാര് നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന സനദ് ദാന പൊതുസമ്മേളനത്തില്‍ സമസ്ത വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര് പ്രാര്‍ത്ഥന നിര്‍വഹിക്കും. സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനാവും. അബ്ദുല്‍ ഖാദര്‍ ഖാസിമി സ്വാഗതം പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ സനദ് ദാന പ്രസംഗം നിര്‍വഹിക്കു. പാണക്കാട് മുഈനലിശിഹാബ് തങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തും.സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്
മുഖ്യപ്രഭാഷണം നിര്‍വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാവും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്,ബഹാവുദ്ധീന്‍ മുഹമ്മദ് നദ്വി, സമസ്ത മാനേജര്‍ കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, യു. ഷാഫി ഹാജി ചെമ്മാട്, സിദ്ദീഖ് ഫൈസി വാളക്കുളം, സാലിം ഫൈസി കുളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. എന്‍.കുഞ്ഞിപ്പോക്കര് നന്ദി പറയും. വാര്ത്താസ്മേളനത്തില് ഭാരവാഹികളായ കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സിദ്ദീഖ് ഫൈസി വാളക്കുളം,സയ്യിദ് ഹുസൈന് ജിഫ്രി തങ്ങള്‍, ചെറീത് ഹാജി വേങ്ങര, കാടാമ്പുഴ മൂസ ഹാജി സംബന്ധിച്ചു.
