തിരുവനന്തപുരം: കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ക്കു കാരണം ആര്‍എസ്എസിന്റെ ഇടപെടലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ജനങ്ങള്‍ ഭയാശങ്കയിലാണെന്ന പ്രതിപക്ഷത്തിന്റെ അഭിപ്രായത്തോടു യോജിപ്പില്ലെന്നെന്നും ആര്‍എസ്എസിന്റെ ബോധപൂര്‍വമായ ഇടപെടലാണ് സംഘര്‍ഷങ്ങള്‍ക്കു പിന്നിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ണൂരിലെ സംഘര്‍ഷം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എ കെ.സി.ജോസഫിന്റെ അടിയന്തര പ്രമേയത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കൊലപാതകങ്ങളുടെ എണ്ണത്തില്‍ കണ്ണൂരിന് ആറാം സ്ഥാനം മാത്രമാണ്. ഒന്നാമത് തിരുവനന്തപുരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു!.
സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്‍ നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കണമെന്നു ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളടക്കം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
