കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസ്സില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സിപിഎമ്മിനെയും പാര്‍ട്ടിയുടെ മൂന്ന് മുന്‍ ജില്ലാ സെക്രട്ടറിമാരെയും പ്രതികളാക്കി. സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീന്‍, എം.എം.വര്‍ഗീസ്, കെ.രാധാകൃഷ്ണന്‍ എംപി എന്നിവരുള്‍പ്പെടെ 27 പേരെ പുതുതായി പ്രതി ചേര്‍ത്താണ് അന്വേഷണ ഉദ്യോഗസ്ഥനായ നിര്‍മല്‍ കുമാര്‍ മോഷ കലൂര്‍ പിഎംഎല്‍എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആകെ 83 പേരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. സിപിഎമ്മിനെ കേസില്‍ 68-ാം പ്രതിയാക്കിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ രാധാകൃഷ്ണന്‍ എം പി യെ 70-ാം പ്രതിയാക്കിയാണു കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എ.സി.മൊയ്തീന്‍ 67-ാം പ്രതിയും എം.എം.വര്‍ഗീസ് 69-ാം പ്രതിയുമാണ്. അതേസമയം, ഇഡി മുമ്പ് ചോദ്യം ചെയ്ത മുന്‍ എംപി പി.കെ.ബിജു, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണന്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *