ഖലീല്‍ ബുഖാരി തങ്ങള്‍ക്ക് ഹജ്ജ് യാത്രയയപ്പ് നല്‍കി

മലപ്പുറം: ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്ന സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി. മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടന്ന ചടങ്ങ് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് ഉദ്ഘാടനം ചെയ്തു. കുല്ലിയ്യ ശരീഅ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
ഹജ്ജ് നല്‍കുന്നത് മാനവികതയുടെ സന്ദേശമാണെന്നും രാജ്യത്തിന്റെ ഭദ്രതക്കും മതമൈത്രിക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തുമെന്നും മറുപടി പ്രസംഗത്തില്‍ ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍, കര്‍ണാടക അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. യു.ടി. ഇഫ്തികാര്‍ എന്നിവരും തങ്ങളോടൊപ്പം അനുഗമിക്കുന്നുണ്ട്.
യാത്രയയപ്പ് സംഗമത്തില്‍ അഹ്‌മദ് കബീര്‍ അ്ല്‍ ബുഖാരി, നിയാസ് അല്‍ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ഫുഖാറലി സഖാഫി, അബ്ദുനാസിര്‍ അഹ്‌സനി കരേക്കാട്, മൂസ ഫൈസി ആമപ്പൊയില്‍, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, ബഷീര്‍ സഅദി വയനാട്, ശൗക്കത്ത് സഖാഫി കച്ചേരിപ്പറമ്പ്, അബ്ദുസമദ് സഖാഫി മേല്‍മുറി എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *