കോഴിക്കോട്: കേരളാ സമുദ്രാതിർത്തിയിൽ ചരക്കുകപ്പലിന് തീപിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. നാവിക സേനയും കോസ്റ്റ് ഗാർഡും സംയുക്തമായി രക്ഷാപ്രവർത്തനത്തിലുണ്ട്. കപ്പലിലെ ജീവനക്കാരിൽ 40 പേരിൽ 18 പേരെ ഇതുവരെ രക്ഷപെടുത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.
കോസ്റ്റ് ഗാർഡിന്റെ കപ്പലുകളായ സാഷെറ്റ്, അർൺവേഷ്, സമുദ്രപ്രഹ്രി, അഭിനവ്, രാജ്ദൂത്, സി144 എന്നിവയാണ് രക്ഷാപ്രവർത്തനത്തിലുള്ളത്. നാവികസേനയുടെ ഐഎൻഎസ് സൂറത്തും ഐഎൻഎസ് ഗരുഡയും സഹായത്തിനുണ്ട്. കൊച്ചിയിൽ നങ്കൂരമിടാൻ നിശ്ചയിച്ചിരുന്ന ഐഎൻഎസ് സൂറത്തിനെ സേന തിരിച്ചുവിട്ടു. കോസ്റ്റ്ഗാർഡിന്റെ വിമാനങ്ങൾ ആകാശനിരീക്ഷണം നടത്തിവരുന്നു.
കണ്ണൂർ അഴീക്കലിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലുള്ളത്
ഇന്ന് രാവിലെ 9 30 ഓട് കൂടിയാണ് കപ്പലിന് തീപിടിച്ചത്.
650 കണ്ടെയ്നറുകളിൽ അൻപതോളം കണ്ടെയ്നറുകൾ കടലിലേക്ക് വീണതായിട്ടാണ് വിവരം. ഇവയിൽ നാലുതരം അപകടകരമായ കണ്ടെയ്നറിൽ ഉണ്ട് എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
